• Advertise

  With Us

  9072022200

 • Advertise

  With Us

  9072022200

 • Advertise

  With Us

  9072022200

ജാതിക്ക തൊണ്ടന്‍ 200-260 INR / ജാതിക്ക പരിപ്പ് 380-460 INR / കാലി 90 INR / കച്ചോലം 150 INR / കാപ്പി 60 INR / ഏലം 550-600 / 900 (8 mm gold) INR / പത്രി 525 INR / പത്രി ഫ്ലവര്‍(ചുവപ്പ്) 930-1000 INR / പത്രി ഫ്ലവര്‍(മഞ്ഞ) 900-1000 INR / ചുക്ക് 170 INR / കൊക്കോ (ഉണക്ക) 162-180 INR / കൊക്കോ (പച്ച) 40-50 INR / കുരുമുളക് 680 INR / റബര്‍ 108-111 INR / ഒട്ടുപാല്‍ 60-70 INR / മഞ്ഞ കൂവ 70 INR / അടയ്ക പഴയത് 240-250 INR / അടയ്ക പുതിയത് 180-190 INR / പങ്ങ അടയ്ക 130-150 INR / ബദല 85 INR

 • 1.തകര കൃഷി

   വര്‍ഷത്തില്‍ ആദ്യത്തെ ആറുമാസം ചക്കയും മാങ്ങയും അടുത്ത ഭാഗം താളും തകരയും സമ്പന്നമാക്കിയിരുന്ന ഭക്ഷ്യസംസ്‌കൃതി നമുക്കുണ്ടായിരുന്നു. ഇന്ന് ജൈവ പച്ചക്കറിയൊരുക്കുക എന്ന 'സാഹസിക കൃത്യ'ത്തിനിടയില്‍ ഇവയൊക്കെ നാം സൗകര്യപൂര്‍വംമറന്നു.

   
  നമ്മുടെ...
 • 2.മഴക്കാലം അമരകൃഷിക്ക്‌

  മഴക്കാലം വീട്ടുവളപ്പിലെ പച്ചക്കറി   കൃഷിക്ക് താത്കാലിക വിരാമമിടുന്നതാണ് നമ്മുടെ രീതി. ചീരയുള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഇല്ലാതാവുന്നു. എന്നാല്‍, ഏത് സാഹചര്യവും അതിജീവിക്കാനുള്ള കഴിവാണ് അമരയുടെ പ്രധാന പ്രത്യേകത. പകല്...
 • 3.മല്ലിയിലയുടെ ഗുണങ്ങള്‍

  ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍  മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്.

   
  വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും....

About Us

നിങ്ങള്‍വില്‍ക്കുന്ന മലഞ്ചരക്കുസാധനങ്ങള്‍ക്ക് യഥാര്‍ത്ഥ വില ലഭിക്കുന്നുണ്ടോ?? ഇതാ നിങ്ങള്‍ക്ക് നിങ്ങളുടെ മലഞ്ചരക്ക്  സാധനങ്ങള്‍ ഉയര്‍ന്നവിലയില്‍ വില്‍ക്കുവാന്‍ അവസരം...

കേരള സ്പൈസസ് മാര്‍ക്കെറ്റ് .കൊം  എന്നത് ഇന്ത്യയില്‍ആദ്യമായി തുടങ്ങുന്ന ഒരു ഒണ്‍ലൈന്‍മലഞ്ചരക്കുചന്തയാണ്. ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍മനസ്സിലാകുന്ന ഭാഷയില്‍തയ്യാറാക്കിയിരിക്കുന്നു. ഇതിലൂടെ നിങ്ങളുടെ അടുത്തുള്ള വ്യപാരികള്‍ ആരെല്ലാമാണ്? എത്ര വില അവര്‍ഒരോ സാധനങ്ങള്‍ക്കും നല്‍കുന്നു? തുടങ്ങിയവ വീട്ടില്‍ഇരുന്നു തന്നെ എളുപ്പത്തില്‍ അറിയുവാനും വില്‍പ്പനക്കാരെ ബന്ധപെടുവാനും സാധ്യമാകുന്നു.

ഇതില്‍നിങ്ങള്‍ക്ക് വില്‍ക്കേണ്ട  വസ്തുവും സ്ഥലവും തിരെഞ്ഞെടുത്ത് സെര്‍ച്ച് ചെയ്യുന്നതുവഴി അടുത്തുള്ള വില്‍പ്പനക്കാരേയും അവരുടെ വിലയേയും കുറിച്ച് എളുപ്പത്തില്‍ അറിയുവാന്‍ സാധിക്കുന്നു.

ഇനി നിങ്ങളുടെ വില്‍പ്പന വീട്ടില്‍നിന്നുതന്നെയാകട്ടെ... അതും നിങ്ങളുടെ പ്രതീക്ഷക്കനുസരിച്ച വിലയില്‍തന്നെ...

 

നിങ്ങള്‍ക്ക് ദിവസേനയുള്ള വിലവിവരം അറിയുവാനും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്....

.

 

 

മഞ്ഞള്‍ വിളയിക്കാം വീട്ടുവളപ്പില്‍

 കേരളീയരുടെ ഭക്ഷണത്തിലെ പ്രധാന ചേരുവയാണ് മഞ്ഞള്‍. മഞ്ഞള്‍ ചേര്‍ക്കാത്ത കറികളില്ലെന്നുതന്നെ പറയാം. ഇന്ന് വിപണിയില്‍ ലഭ്യമായ മഞ്ഞള്‍പൊടിയില്‍ പലതിലും കൃത്രിമമുണ്ട്.മെറ്റാനിന്‍ യെല്ലോ എന്ന 

 
അനുവദിക്കപ്പെട്ടിട്ടില്ലാത്ത കോള്‍ടാര്‍ ഡൈ ആണ് 'മഞ്ഞപ്പൊടി'യിലെ സുന്ദരവില്ലന്‍. സഹവില്ലനായി കടന്നുവരുന്ന ലെഡ് ക്രോമേറ്റും മോശക്കാരനല്ല. ഇത്തരം മഞ്ഞപ്പൊടിയുടെ തുടര്‍ച്ചയായുള്ള ഉപയോഗം കാന്‍സര്‍ മുതല്‍ 
 
ഗര്‍ഭച്ഛിദ്രത്തിനുവരെ കാരണമാകും. എന്നാല്‍ മായം ഇല്ലാത്ത മഞ്ഞളിനു ഒത്തിരി ഗുണങ്ങളുണ്ട്. കുടല്‍, പ്രോസ്‌റ്റേറ്റ്, സ്തനം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ പശ്ചാത്യരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള് ഭാരതത്തില്‍ 
 
പത്തിലൊന്നുമാത്രമായതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. അര്‍ബുദകോശങ്ങളുടെവളര്‍ച്ചയില്‍ ഗണ്യമായ കുറവുവരുത്താന്‍ മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍കുമിന് കഴിയുന്നതായി ലോകമെമ്പാടുമുള്ള ഗവേഷണ 
 
ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സര്‍ മുതല്‍ അല്‍ഷിമേഴ്‌സ് വരെയുള്ള ഒട്ടേറെ രോഗങ്ങള്‍ മഞ്ഞളിനുമുന്നില്‍ മുട്ടുമടക്കും. 
 
ഒന്നോ രണ്ടോ വേനല്‍മഴ ലഭിക്കുന്നതോടെ മഞ്ഞള്‍ നടാം. സ്ഥലം കിളച്ചിളക്കി ഒരു മീറ്റര്‍ വീതിയും ഒരടി ഉയരവും ആവശ്യത്തിന് നീളവുമുള്ള വാരങ്ങള്‍ കോരണം. വാരങ്ങളില്‍ ഏറ്റവും താഴെ ചകിരിച്ചോറ് കമ്പോസ്റ്റോ 
 
മലര്‍ത്തിയ ചകിരിതന്നെയോ അടുക്കുന്നത് ഉത്പാദനം കൂട്ടുന്നതായി കര്‍ഷകര്‍ പറയുന്നു. അടിവളമായി സെന്റൊന്നിന് 100 കിലോഗ്രാം ചാണകം ചേര്‍ക്കാം. വാരങ്ങളില്‍ ഒരടി അകലത്തിലായി ചെറിയ കുഴികളെടുത്ത് രണ്ട് 
 
മുകുളങ്ങളുള്ള വിത്തുകഷണങ്ങള്‍ നടാം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് മഞ്ഞള്‍ കൃഷിക്കനുയോജ്യം. തണലിലും നല്ല വിളവ് തരുമെന്നതുകൊണ്ട് തെങ്ങിന്‍ തോട്ടത്തിലെ ഇടവിളയായും വീട്ടുവളപ്പിലെ 
 
കൃഷിയിലെ ഒരു ഘടകമായും മഞ്ഞളിനെ ഒപ്പം കൂട്ടാം. ആദായമേകുന്ന വിളയെന്നതിലുപരി സ്വന്തം കുടുംബത്തിന്റെ ആരോഗ്യത്തിന് സുരക്ഷ ഉറപ്പുവരുത്താനുംമഞ്ഞളിനുകഴിയും.
 
ചീയല്‍ രോഗത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പൊടി 100 ഗ്രാമെങ്കിലും ചേര്‍ത്തതിനുശേഷം മാത്രമേ പ്രകന്ദങ്ങള്‍ നടാവൂ. രണ്ട് വാരങ്ങള്‍ തമ്മില്‍ ഒന്നരയടിയകലം നല്‍കാന്‍ ശ്രദ്ധിക്കണം. 
 
മുഴുത്തതും രോഗബാധയില്ലാത്തതുമായ വിത്തുവേണം നടാനായി തിരഞ്ഞെടുക്കേണ്ടത്. വിത്തുതട സ്യുഡോമോണസ് ഫ്ലൂറസന്‍സ് മിശ്രിതത്തില്‍ 15 മിനിറ്റ് മുക്കിവെച്ച് നടുന്നത് നന്ന്. നട്ട ഉടനെ പച്ചിലകൊണ്ട് പുതയിടണം. 
 
ഒന്നരമാസത്തെ ഇടവേളകളില്‍ ചാണകവളവും അല്പം ചാരവും ചേര്‍ത്ത് വാരം കോരണം. ഒപ്പം പുതയിടലും ആവര്‍ത്തിക്കാം. ജനവരി മുതല്‍ മാര്‍ച്ച് വരെ മഞ്ഞളിന്റെ വിളവെടുപ്പ് കാലമാണ്. വിളവെടുത്ത തടകള്‍ 
 
വെള്ളത്തില്‍ മുക്കിയിട്ട് 60 മിനിറ്റ് പുഴുങ്ങണം. കൂടുതല്‍ സമയം പുഴുങ്ങുന്നത് ഉണക്കിയ മഞ്ഞളിന്റെ നിറം കുറയുന്നതിനും കുറച്ചുസമയം പുഴുങ്ങുന്നത് ഗുണക്കുറവിനും ഇടയാക്കും.രണ്ടാഴ്ച ഉണക്കിയെടുത്ത മഞ്ഞള്‍ 
 
പൊടിച്ചെടുക്കാം.
-കാര്‍ത്തിക

 

Our capabilities: